വർഗീയ പരാമർശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ രംഗത്ത്. ഇത്തരം പ്രസ്താവന നടത്തുന്നവർ മൂക്കാതെ പഴുത്തവരാണെന്നും മന്ത്രി പദവിയിലെത്താൻ യോഗ്യത ഉണ്ടോ എന്ന് സ്വയം ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു.
പാർട്ടിക്കും സമൂഹത്തിനുമെല്ലാം ദോഷകരമാകുന്ന, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകള്‍ ആരില്‍ നിന്നെങ്കിലും വരുന്നുണ്ടെങ്കില്‍ വിളഞ്ഞല്ല പഴുത്തത് എന്ന് കരുതിയാല്‍ മതി. വിളയാതെ പഴുത്തതാ. സ്വയം ഉള്ളിലോട്ട് നോക്കട്ടെ. താൻ ഈ പോസ്റ്റ് വരെ വരാൻ യോഗ്യനാണോയെന്ന് സ്വയം നോക്കട്ടെ. ആണെങ്കില്‍ ആ യോഗ്യത നിലനിർത്തട്ടെ എന്നതല്ലാതെ ആരെപ്പറ്റിയും ഒന്നും പറയാനില്ലെന്ന് സുധാകരൻ വ്യക്തമാക്കി. സജി ചെറിയാന്റെ പേര് പറയാതെയാണ് സുധാകരന്റെ വിമർശനം.
