തൃശൂരില്‍ ഇനി കലയുടെ ഉത്സവം; 64ാമത് കേരള സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

64ാമത് കേരള സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.മന്ത്രി കെ രാജൻ സ്വാഗത പ്രസംഗം നടത്തി.

സർവംമായ സിനിമയിലെ നായിക റിയ ഷിബുവും വേദിയിലുണ്ടായിരുന്നു.

രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്‍റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും വേദിയിലെത്തി.25 വേദികളിലായി നടക്കുന്ന ഈ കൗമാര കലാമേളയില്‍ 250 ഇനങ്ങളിലായി പതിനയ്യായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ജനുവരി 18 വരെ നീളുന്ന ഈ മഹാമേള തൃശ്ശൂരിനെ കലയുടെ ഉത്സവ നഗരിയാക്കി മാറ്റും.

വിവിധ പൂക്കളുടെ പേരുകളാണ് കലോത്സവ വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. വേദികളുടെ പട്ടികയില്‍ നിന്ന് ‘താമര’ ഒഴിവാക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നുവെങ്കിലും, സർക്കാർ ഇടപെട്ട് 15-ാം നമ്പർ വേദിക്ക് താമര എന്ന് പേര് നല്‍കി വിവാദങ്ങള്‍ പരിഹരിച്ചു.

പഴുതടച്ച സുരക്ഷയൊരുക്കാൻ പൊലിസും രംഗത്തുണ്ട്. മത്സരത്തിനെത്തുന്നവർക്കും ഒഫിഷ്യല്‍സിനുമായി ഭക്ഷണമൊരുക്കാൻ ‘കലവറ നിറയ്ക്കല്‍’ നടന്നു. വേദികള്‍ കുറ്റമറ്റ രീതിയില്‍ നിയന്ത്രിക്കാൻ സ്റ്റേജ് മാനേജർമാർക്കുള്ള പരിശീലന പരിപാടി മോഡല്‍ ഗേള്‍സ് സ്കൂളില്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *