തിരുവനന്തപുരം കോര്‍പറേഷൻ കൗണ്‍സിലര്‍മാരെ ചായസല്‍ക്കാരത്തിന് ലോക് ഭവനിലേക്ക് ക്ഷണിച്ച്‌ ഗവർണർ

ബി.ജെ.പി കോർപറേഷൻ ഭരണത്തിലെത്തിയതിന് പിന്നാലെ കൗണ്‍സിലർമാരെ ലോക് ഭവനിലേക്ക് ക്ഷണിച്ച്‌ ഗവർണർ.

ശനിയാഴ്ച വൈകിട്ട് കൂടിക്കാഴ്ചയും ചായ സല്‍ക്കാരവും നടത്താനാണ് ലോക്ഭവൻ തീരുമാനം.

പുതിയ ഭരണ സമിതി അധികാരമേറ്റതിനെത്തുടർന്ന് മേയർ വി.വി. രാജേഷും ഡപ്യൂട്ടി മേയർ ആശാനാഥും ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ചിരുന്നു.

ചായ സല്‍ക്കാരത്തിലേക്ക് കോർപറേഷനിലെ എല്ലാ കൗണ്‍സിലർമാർക്കും ക്ഷണമുണ്ട്. മുഖ്യമന്ത്രിമാർ, മന്ത്രിമാർ, മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവരെ വിവിധ അവസരങ്ങളില്‍ ലോക്ഭവനിലേക്ക് ചായസല്‍ക്കാരത്തിന് ഗവർണർ ക്ഷണിക്കുന്ന പതിവുണ്ടെങ്കിലും കോർപറേഷനുകളിലെ കൗണ്‍സിലർമാരെ ക്ഷണിക്കുന്നത് ആദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *