ഭാരതാംബക്ക് ചിലര്‍ അയിത്തം കല്‍പിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തിന്റെ മൂല്യശോഷണം കൊണ്ട് : ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കര്‍

ഭാരതാംബക്ക് ചിലർ അയിത്തം കല്‍പിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തിന്റെ മൂല്യശോഷണം കൊണ്ടാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.

ഭാരതാംബയുടെ ചിത്രം വെച്ചതിന്റെ പേരില്‍ പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് അത്ഭുതപ്പെടുത്തിയെന്നും ഗവർണർ പറഞ്ഞു.

രാജ്‌ഭവനില്‍വെച്ച ചിത്രം നോക്കി, ‘ഈ സ്ത്രീ ആരാണെന്ന്’ ചിലർ ചോദിച്ചു. രാജ്യത്തെ എല്ലാവരും സഹോദരീ സഹോദരന്മാരെന്ന് പറയുന്നത് ഭാരത്‌മാത എന്ന ഒറ്റ അമ്മയുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈകോടതി യൂനിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ നിയമദിനാചരണത്തില്‍ ‘ഭരണഘടനയിലെ സാംസ്‌കാരിക ദേശീയത’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാംസ്കാരിക വൈവിധ്യം എന്നത് പാശ്ചാത്യ സങ്കല്‍പമാണ്. മഴവില്ലിന്റെ നിറഭേദങ്ങള്‍പോലെ പല നിറങ്ങളുണ്ടാകാമെങ്കിലും ഭാരതീയ സംസ്കാരം ഒന്നേയുള്ളൂ. മതനിരപേക്ഷത എന്ന ആശയം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ധർമ സമഭാവനയാണ് ശരിയായ ആശയം. ഭാരതീയ സംസ്കാരവും ദേശീയതയും ഒന്നുതന്നെയാണെന്ന് തിരിച്ചറിയണമെന്നും ഗവർണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *