രാഷ്ട്രപതിക്ക് അത്താഴവിരുന്നൊരുക്കി ഗവര്‍ണര്‍ശബരിമല സ്വര്‍ണപ്പാളി വിവാദം ; ദേവസ്വം ഇടപെടല്‍ മറച്ച്‌ വിജിലൻസ് റിപ്പോര്‍ട്ട്രാഷ്ട്രപതിക്ക് അത്താഴവിരുന്നൊരുക്കി ഗവര്‍ണര്‍

ദ്വാരപാലക ശില്‍പപാളികള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അറ്റകുറ്റപ്പണിക്ക് ചെന്നൈയിലേക്ക് കൊണ്ടുപോയതിലെ ബോർഡ് ഇടപെടല്‍ ദേവസ്വം വിജിലൻസ് മറച്ചുവെച്ചു.

പാളികളില്‍ വീണ്ടും സ്വർണംപൂശാൻ ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസിന് സാങ്കേതിക വൈദഗ്‌ധ്യമില്ലെന്നും സന്നിധാനത്തുതന്നെ പരമ്ബരാഗതരീതിയില്‍ ജോലി നിർവഹിക്കണമെന്നുമായിരുന്നു തിരുവാഭരണം കമീഷണറുടെ ആദ്യ ഉത്തരവ്. എന്നാല്‍, ഏഴ് ദിവസത്തിനുശേഷം ഇത് തിരുത്തി സ്വർണപ്പാളികള്‍ ചെന്നൈക്ക് കൊടുത്തുവിടാൻ അനുമതി നല്‍കി. ഇത് ദേവസ്വം ബോർഡ് പ്രസിഡൻറിൻറെ ഇടപെടലിലാണെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്.

എന്നാല്‍, ഹൈകോടതി നിർദേശപ്രകാരം സ്വർണക്കൊള്ള ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസ് ഇക്കാര്യം റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടില്ല. തിരുവാഭരണം കമീഷണറുടെ ജൂലൈ 30ലെ ഉത്തരവിനെക്കുറിച്ച്‌ ദേവസ്വം വിജിലൻസിൻറെ റിപ്പോർട്ടില്‍ വിശദീകരിക്കുന്നുണ്ടെങ്കിലും നിലവിലെ ദേവസ്വം ഇടപെടലില്‍ മൗനംപാലിച്ചു.

തിരുവാഭരണം കമീഷണറുടെ ഉത്തരവിന് പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റി തിരുവാഭരണ കമീഷണറെ വിളിക്കുകയും സ്മാർട്ട് ക്രിയേഷൻസില്‍ തന്നെയാണ് സ്വർണം പൂശിയതെന്നതിനാല്‍ അറ്റകുറ്റപ്പണി ചെയ്യാൻ കഴിയുമെന്ന് അറിയിച്ചെന്നുമാണ് റിപ്പോർട്ടിലുള്ളത്. 2019ല്‍ ചെയ്തപ്പോള്‍ 40 വർഷത്തെ വാറൻറി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. തുടർന്ന് തിരുവാഭരണം കമീഷണർ സ്മാർട്ട് ക്രിയേഷൻസില്‍ വിളിച്ച്‌ ഇത് സ്ഥിരീകരിച്ചു. തുടർന്നാണ് മുൻതീരുമാനം തിരുത്തി പുതിയ ഉത്തരവ് ഇറക്കിയതെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്. തിരുവാഭരണ കമീഷണറുടെ മൊഴിയും ദേവസ്വം വിജിലൻസ് എടുത്തിരുന്നു.

ആഗസ്‌റ്റ്‌ എട്ടിനാണ് സന്നിധാനത്ത് പരമ്ബരാഗത രീതിയില്‍ സ്വർണം പൂശാമെന്ന ഉത്തരവ് തിരുവാഭരണം കമീഷണർ തിരുത്തിയത്. സ്വർണംപൂശിയ ഘടകങ്ങള്‍ ഇലക്‌ട്രോപ്ലേറ്റിങ്ങിനായി സ്‌മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോകാൻ ശിപാർശ ചെയ്‌ത് മറ്റൊരു കത്ത് നല്‍കുകയായിരുന്നു. ഇതിനായി അടിയന്തര ദേവസ്വം ബോർഡ്‌ യോഗം വിളിക്കണമെന്നും നിർദേശിച്ചിരുന്നു. പുതിയ കത്ത് നിലവിലെ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്തിൻറെ ഇടപെടലിലാണെന്നാണ് ഹൈകോടതിയുടെ നിരീക്ഷണം.

2019ല്‍ സ്വർണംപൂശിയ പാളികളാണ് മങ്ങലുണ്ടായെന്ന പേരില്‍ സെപ്റ്റംബർ എട്ടിന് വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഇതിനാവശ്യമുള്ള അധികസ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയാണ് നല്‍കിയത്. വീണ്ടും ഇത് കൊണ്ടുപോയത് 2019ലെ സ്വർണക്കൊള്ള മറയ്ക്കാനാണെന്നാണ് ഹൈകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *