2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനസ്വേലയിലെ ജനാധിപത്യ അവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് പുരസ്‌കാരം.
വെനസ്വേലയിലെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപിനെ നൊബേല്‍ കമ്മിറ്റി അവാര്‍ഡിന് പരിഗണിച്ചില്ല. വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ്. ഏഴ് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് നിര്‍ത്തിയെന്നും അതിന് സമാധാനത്തിനുള്ള നൊബേല്‍ തനിക്ക് നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
സമാധാന നൊബേല്‍ ലഭിക്കുന്ന 20-ാമത്തെ വനിത കൂടിയാണ് മരിയ. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് സമാധാന നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചത്. നോര്‍വേയിലെ ഓസ്ലോയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 നായിരുന്നു പ്രഖ്യാപനം.
ഈ വര്‍ഷം 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ ആകെ 338 നാമനിര്‍ദേശങ്ങളാണ് സമാധാന നൊബേലിനായി പരിഗണിച്ചത്. സമ്മാന ജേതാവിന് ഡോക്ടര്‍ ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത മെഡലും 11 മില്യണ്‍ സ്വീഡിഷ് ക്രോണും ലഭിക്കും.