പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.
കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നേരത്തെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ആവശ്യം കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് അപ്പീല്‍ ഹർജിയുമായി നിലവില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാരോപിച്ചായിരുന്നു കേസ്. 2010 ജനുവരി 27 നാണ് PY 01 BA 999 എന്ന നമ്ബറിലുള്ള ഔഡി കാർ പുതുച്ചേരിയില്‍ രജിസ്റ്റർ ചെയ്തത്.