സംസ്ഥാനത്തെ ശമ്ബള പ്രതിസന്ധിയില്‍ നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍. ശമ്ബള വിതരണം ആരംഭിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരം നടത്താനാണ് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.
സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്ബളം അടിയന്തരമായി നല്‍കണമെന്നാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം. വിഷയത്തെ രാഷ്ട്രീയായുധമാക്കി നിലപാട് കടുപ്പിക്കാനും ആലോചനയുണ്ട്. സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ അനിശ്ചികാല നിരാഹാര സത്യഗ്രഹം ആരംഭിക്കാനാണ് തീരുമാനം.
സെക്രട്ടേറിയറ്റ് സബ്ട്രഷറിക്കും ജില്ലാ ട്രഷറിക്കും സമീപമുള്ള സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നിലാകും പ്രതിഷേധ വേദി. ശമ്ബള വിതരണ നടപടികള്‍ സര്‍ക്കാര്‍ ഇന്ന് ആരംഭിച്ചാല്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് പോകും. ബജറ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്ക് ധനമന്ത്രി ഇന്ന് നിശ്ചയിച്ചിരിക്കുന്ന ഉച്ചവിരുന്ന് ഒഴിവാക്കണമെന്നും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇന്ന് മുതല്‍ ശമ്ബള വിതരണം ആരംഭിച്ചേക്കും. മൂന്ന് ദിവസമായി മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്ബളം നല്‍കും. ആദ്യദിവസം പെന്‍ഷന്‍കാര്‍ക്കും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും ശമ്ബളം നല്‍കും. രണ്ടാം ദിവസം മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍, മൂന്നാം ദിനം അധ്യാപകര്‍ എന്നിങ്ങനെ ശമ്ബളം നല്കുന്ന രീതിയിലാണ് ക്രമീകരണം.