അടൂര്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാ ദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്തേക്കില്ല.
ശ്രീനാ ദേവി കുഞ്ഞമ്മ ലോക്കപ്പിന് സമീപം നിന്നത് ഒരു മിനിറ്റില്‍ താഴെ മാത്രമായതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയ ശേഷം കേസെടുക്കുന്നതില്‍ തീരുമാനം ഉണ്ടാവും എന്നാണ് സൂചന.
പൊലീസ് അനുമതിയോടെ സ്റ്റേഷന് അകത്തേക്ക് കടന്ന ശ്രീനാദേവി കുഞ്ഞമ്മ പൊലീസ് നിര്‍ദേശിച്ച ഉടന്‍ ലോക്കപ്പിന് സമീപത്ത് നിന്നും മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ ഫെന്നി നൈനാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഉള്‍പ്പെടുത്തും. നിലവിലെ എഫ്‌ഐആറിലെ വകുപ്പുകള്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യും. പരാതിക്കാരിയെന്ന നിലയില്‍ പ്രതിയെ തിരിച്ചറിയാന്‍ മാത്രമാണ് സ്റ്റേഷന് അകത്തേക്ക് പോയതെന്നും സെല്ലിനകത്തേക്ക് കയറിയിട്ടില്ലെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
