ലൈഫ് ഭവന പദ്ധതി; അശാസ്ത്രീയ നിര്‍മാണത്തില്‍ അന്വേഷണം ആലോചനയിലെന്ന് മന്ത്രി കെ.എം ഷാജി

ലൈഫ് ഭവന പദ്ധതിയിലെ അശാസ്ത്രീയ നിർമാണത്തില്‍ അന്വേഷണം ആലോചനയിലാണെന്ന് മന്ത്രി കെ.എം ഷാജി. ഭവന സമുച്ചയങ്ങളെല്ലാം താമസ യോഗ്യമല്ലാതാവുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തില്‍ വിജിലൻസ് അന്വേഷണം തുടരുകയാണെന്നും കൊച്ചി എംഎല്‍എ മുഹമ്മദ് ഷിയാസിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.

ഒന്നും രണ്ടും പിണറായി സർക്കാർ അഭിമാന പദ്ധതിയായി കൊണ്ടുവന്നതാണ് ലൈഫ് മിഷൻ. 5 ലക്ഷത്തിന് മുകളില്‍ ഭവന നിർമാണം പൂർത്തിയാക്കി. എന്നാല്‍ നിർമാണത്തില്‍ വ്യാപകമായ ക്രമക്കേടും പലയിടത്തും താമസിക്കാൻ കഴിയാത്ത സാഹചര്യവും വന്നതോടെയാണ് അന്വേഷണം സർക്കാർ ആലോചിക്കുന്നത്.

മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേട് മുഹമ്മദ്‌ ഷിയാസ് ആണ് ശ്രദ്ധ ക്ഷണിക്കലായി നിയമസഭയില്‍ കൊണ്ടുവന്നത്. മുണ്ടംവേലി ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസം പരിഗണനയിലാണെന്ന് ഷാജി നിയമസഭയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *