തിരുവനന്തപുരം: മാസപ്പടിക്കേസില്‍ പിണറായിയെ വിജിലന്‍സ് പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ അദ്ദേഹം പ്രതിപക്ഷനേതൃസ്ഥാനം രാജിവെക്കണ മെന്ന് ബിജെപി ഉപാദ്ധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്ജ്.
നിലവിലിരിക്കുന്ന സര്‍ക്കാര്‍ പിണറായിക്കെതിരേ കേസെടുക്കുന്നതില്‍ താല്പ്പര്യമില്ലാത്തവരാണെ ന്നും മനസ്സില്ലാമനസ്സോടെയാണ് കേസെടുത്തതെന്നും കോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ എതിര്‍ത്തത് തന്നെയാണ് തെളിവെന്നും പറഞ്ഞു.
പിണറായിക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്. ഇട്ടതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതികരണം. മാന്യതയുണ്ടെങ്കില്‍ പിണറായി വിജയന് പ്രതിപക്ഷനേതൃസ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എഫ്ഐആര്‍ ഇട്ടതിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവിന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും ഷോണ്‍ പറഞ്ഞു. കോണ്‍ഗ്രസിനും പിണറായിക്ക് എതിരേ കേസെടുക്കുന്നതില്‍ താല്പ്പ ര്യം ഉണ്ടാകില്ല. അത് കോടതിയില്‍ കണ്ടതാണ്. കോണ്‍ഗ്രസ് അന്വേഷണത്തെ സപ്പോര്‍ട്ട് ചെയ്യാതിരുന്നതിന് കാരണം അവരുടെ മന്ത്രിസഭയിലുള്ള മൂന്ന് പേര് ഈ കേസില്‍ പ്രതികളാകാന്‍ സാധ്യതയുണ്ട് എന്നതാണ്. മൂന്ന് പേര് ഇതിന്റെ പങ്ക് പറ്റിയിട്ടുണ്ട്. ഇവര്‍ 2011 ല്‍ പിണറായിയുടെ മന്ത്രിസഭ യില്‍ ഉണ്ടായിരുന്നവരാണ്. അവരിലേക്ക് വിജിലന്‍സ് എന്‍ക്വയറി നീണ്ടാല്‍ േകാണ്‍ഗ്രസ് പ്രശ്നത്തിലാകുമെന്ന് അവര്‍ക്കറിയാം.
പിണറായി വിജയന് പ്രതിപക്ഷനേതാവ് ആയിരിക്കുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പിണറായി കാരണമാണ് കോണ്‍ ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വന്നത്. അതുകൊണ്ടു തന്നെ അവര്‍ക്ക് പിണറായി ഇരിക്കുന്നതാണ് നല്ലത്. പിണറായി വിജയന് സിപിഎമ്മിനെ ഇല്ലാതാക്കുകളാണ്. പ്രതിപക്ഷനേതാവായി പിണറായി വിജയന് എത്രകാലം ഇരിക്കുന്നോ അത്രത്തോളം സിപിഐഎം ഇല്ലാതാകുമെന്നും ഷോണ്ജോ ര്‍ജ്ജ് പറഞ്ഞു. ഇ.ഡി. കത്ത് നല്‍കിയിട്ടും പിണറായിക്കെതിരേ സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം മാത്രമാണ് പ്രഖ്യാപിച്ചത്. സാധാരണഗതിയില്‍ പ്രിലി മിനറി എന്‍ക്വയറികളുടെ പരിധി സാധാരണ 14 ദിവസമാണ്. എന്നാല്‍ പിണറായിക്കെതിരേയുള്ള പ്രാഥമികാന്വേഷണം മൂന്നും നാലും ദിവസം കൂടിയാണ് നീക്കിയത്.
