12 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പിവി അൻവറിന് ബോര്‍ഡ്- ചെയര്‍മാൻ സ്ഥാനങ്ങള്‍ നല്‍കരുത് ; ദേശീയ വിവരാവകാശ കൂട്ടായ്മ

12 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ സ്ഥാനങ്ങള്‍ നല്‍കരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ.

പൊതുമേഖല സ്ഥാപനമായ കേരള ഫിനാൻസ് കോർപ്പറേഷനില്‍ നിന്നും പണം തട്ടിയതും, പാരിസ്ഥിക നാശനഷ്ടം വരുത്തുന്നവിധം തടയണ നിർമ്മിക്കുകയും ചെയ്ത വ്യക്തിയാണ് അൻവർ.

കാപ്പ പ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സ്ഥാനങ്ങള്‍ നല്‍കരുതെന്ന് മുഖ്യമന്ത്രിയെ കണ്ട് നിവദേനം നല്‍കിയെന്നും വിവരാവകാശ കൂട്ടായ്മ കോ-ഡിനേറ്റർ കെവി ഷാജി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *