‘കൂലിപ്പണിക്കാരൻ രാജൻ എന്ന് പറയുന്നതില്‍ ആത്മാഭിമാനം, മുതലാളി രാജൻ എന്നല്ലല്ലോ വിളിച്ചത്’: മന്ത്രി കെ. രാജൻ

മുണ്ടക്കൈ ടൌണ്‍ഷിപ്പിന്റെ ആദ്യഘട്ട നിർമാണം ഏപ്രില്‍ 30 ന് പുർത്തിയാകുമെന്ന് റവന്യു മന്ത്രി കെ.രാജൻ.

മെയ് ആദ്യവാരം താമസം തുടങ്ങാനാകുമെന്നും മുന്നാം ഘട്ടം പരിശോധന പൂർത്തിയാക്കിയ ശേഷമാണ് വിട് കൈമാറുകയെന്നും അദ്ദേഹം പറഞ്ഞു.

എഞ്ചിനീയർമാർ മാർക്ക് ചെയ്തത ഭാഗത്തെയാണ് വിള്ളലായി ചിത്രീകരിച്ചത്. വരയാണെന്ന് ബോധ്യപ്പെടാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമാണ് താൻ കയറി നോക്കിയതെന്നും കെ. രാജൻ പറഞ്ഞു.

യുഎല്‍സിസിയുടെ നിർമ്മാണത്തെക്കുറിച്ച്‌ ഒരുതരത്തിലുള്ള പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. കൃത്യം ടൈംലൈനിലാണ് ടൗണ്‍ഷിപ്പിന്റെ നിർമാണം മുന്നോട്ടുപോകുന്നത്. മനപ്പൂർവ്വമായ ഒരു വൈകിക്കലും ഇല്ല. പട്ടയം ഉള്‍പ്പെടെയാണ് കുടുംബങ്ങള്‍ക്ക് കൊടുക്കുന്നത്. മെയ് ആദ്യ വാരം താമസം തുടങ്ങാൻ ആവുമെന്നും മന്ത്രി.

ഏറ്റവും ഉറപ്പായ വീട് കരാറുകാർ ഉറപ്പാക്കിയേ മതിയാകൂ. ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കില്ല. ഏറ്റവും വേഗത്തില്‍ നിർമാണം പൂർത്തിയാക്കും. ടൗണ്‍ ഷിപ്പ് ഒരു തുറന്ന പുസ്തകം ആർക്കും പരിശോധിക്കാം. ഈ മാസം അവസാനത്തോട് നിർമാണ പ്രവർത്തനം പൂർത്തിയാക്കുമെന്നാണ് നിർമ്മാണ കമ്പനി അറിയിച്ചിട്ടുള്ളത്.

നൗഫലിനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്ന ഒരു പണിക്കും ആരും മുതിരരുതെന്നും നൗഫല്‍ ദുരന്ത ബാധിതനായ ആളാണെന്നും മന്ത്രി പറഞ്ഞു. വികാരഭരിതമായി എന്തെങ്കിലും പറഞ്ഞതിനെ ആക്രമിക്കരുത്. കൂലിപ്പണിക്കാരൻ രാജൻ പരാമർശത്തില്‍ ആത്മാഭിമാനം വർധിക്കുന്നു. അഞ്ചുവർഷം കഴിഞ്ഞു വരുമ്പോള്‍ മുതലാളി രാജൻ എന്നല്ലല്ലോ വിളിച്ചത്. കൂലിപ്പണി രാജൻ എന്ന പരാമർശം അഭിമാനത്തോടെ ഏറ്റുവാങ്ങുന്നു. കൂലിപ്പണിക്കാരെ കുറിച്ച്‌ പറയുന്നവരുടെ സങ്കല്പം എന്തായിരിക്കും. പാവപ്പെട്ടവൻ്റെ വിയർപ്പിൻ്റെ മണം കൂടിയുള്ള വീടാണ് അവിടെ നിർമിക്കുന്നത്. ഇതിൻ്റെ പിന്നിലെ ലക്ഷ്യങ്ങള്‍ എന്താണെന്ന് കേരളം തിരിച്ചറിയണമെന്നും മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *