പ്രധാനമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു; പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പരിശോധിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും.പ്രധാനമന്ത്രിയുടെ പ്രസംഗം ഉള്‍പ്പെടെ കമ്മീഷൻ പരിശോധിക്കും.

അതിനുശേഷമാകും നടപടിയെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുക.മാതൃക പെരുമാറ്റചട്ടം നിലനില്‍ക്കുമ്ബോഴാണ് ഭരണഘടന ഭേദഗതി ബില്‍ അവതരിപ്പിച്ചതെന്നാണ് പ്രധാനപരാതി.

സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, പി.സന്തോഷ്‌ കുമാർ എം.പി, എഐസിസി അംഗം അനില്‍ അക്കര തുടങ്ങിയവരാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പരാതി നല്‍കിയിരിക്കുന്നത്.

പെരുമാറ്റച്ചട്ടം നിലനില്‍ക്കെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ മോദി രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. പ്രധാനമന്ത്രി ദൂരദർശനത്തിലൂടെ നടത്തിയതും രാഷ്ട്രീയ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണെന്നാണ് പരാതിക്കാരുടെ വാദം.

പെരുമാറ്റച്ചട്ടം നിലനില്‍ക്കെ സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണം നടത്തിയത് നഗ്‌നമായ ചട്ടലംഘനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുന്നുവെന്നും ബേബി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *