സമരം കടുപ്പിച്ച്‌ ഡോക്ടര്‍മാര്‍; മെഡിക്കല്‍ കോളേജുകളില്‍ പ്രതിസന്ധി രൂക്ഷം

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവർത്തനം ഇന്ന് മുതല്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.

അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരത്തിനൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിർത്തിവെക്കുന്നതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകള്‍ മുടങ്ങും.

അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റുമോർട്ടം എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ ഡോക്ടർമാരുടെ സമരം.

Leave a Reply

Your email address will not be published. Required fields are marked *