ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസീന്ന് വി ഡി സതീശൻ

 ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ക്ക് ജാമ്യത്തിനായുള്ള അവസരം ഒരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസീന്ന് പ്രാർത്ഥിപക്ഷ നേതാവ് വി ഡി സതീശൻ.

കേസില്‍ എസ് ഐ ടിക്ക് വീഴ്ച സംഭവിച്ചെന്നും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തത് വഴി പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയെന്നും ഇതുവരെ ശബരിമലയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സ്വര്‍ണം പൂര്‍ണമായി തിരിച്ചു കിട്ടിയിട്ടില്ലെന്നും വി സതീശൻ പറഞ്ഞു.

പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഇനിയും തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്നും, മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ സമ്മര്‍ദ്ദമാണ് എസ്‌ഐടിയെ കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാത്തതിന് പിന്നിലെന്ന് വിശ്വസിക്കുന്നതായും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും വളരെ ശക്തമായ നിരീക്ഷണമാണ് നടത്തിയിട്ടുള്ളത്. അയ്യപ്പന്റെ സ്വര്‍ണം കട്ടിട്ട് ജാമ്യത്തിന് വരികയാണോ എന്നാണ് കോടതി ചോദിച്ചത്. ഇത്തരം ആളുകള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാക്കി കൊടുത്തത് തീരെ ശരിയായില്ല.’- വി ഡി സതീശന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *