സംസ്ഥാന സർക്കാരിന്റെ നവകേരള സർവേക്കെതിരെ ഹൈക്കോടതിയില്‍ ഹർജി.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.
ജനുവരി മാസത്തിലാണ് നവ കേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ആരംഭിക്കുന്നത്.
പൊതു ഖജനാവിന്റെ ദുർവിനിയോഗവും നിയമവിരുദ്ധമായി സർക്കാർ ഫണ്ട് ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയുമാണ് ലക്ഷ്യമെന്ന് ഹർജിയില്‍ ആരോപിക്കുന്നു.
ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.
സർക്കാരിന്റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വികസന നിർദേശങ്ങളും ആശയങ്ങളും ജനങ്ങളില്‍നിന്ന് സമാഹരിക്കുന്നതിനുമാണ് സർവേ.
പരിശീലനം നേടിയ അയ്യായിരത്തോളം വൊളന്റിയർമാരാണ് ഗൃഹ സന്ദർശനം നടത്തുന്നത്.
ആദ്യഘട്ടമായി വാർഡുകളിലെ പ്രമുഖ വ്യക്തികളുടെ വീടുകളിലാണ് സന്ദർശനം. കിട്ടിയ വിവരങ്ങള്‍ ക്രോഡീകരിച്ച് ഫെബ്രുവരി 28 നകം കൈമാറും.
