• 25 Apr 2019
  • 12: 27 AM
Latest News arrow

റഷ്യയുടെ സമ്പന്നവനിത നതാലിയ ഫിലേവ വിടപറഞ്ഞു

മോസ്‌കൊ: റഷ്യയിലെ ഏറ്റവും വലിയ സമ്പന്നയായ വനിതകളില്‍ ഒരാളായ നതാലിയ ഫിലേവ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ജര്‍മ്മനിയില്‍ നടന്ന വിമാനാപകടത്തിലാണ് മരണം. റഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ എസ്7 ഗ്രൂപ്പിന്റെ സഹഉടമയായിരുന്നു നതാലിയ.
നതാലിയയുടെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് രാജ്യം.

1990കളിലാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനകമ്പനികളിലൊന്നായി എസ്7 ഗ്രൂപ്പ് വളര്‍ന്നത്. സ്ഥാപനത്തിന്റെ ഭൂരിപക്ഷം ഓഹരികളും നതാലിയയുടെ ഉടമസ്ഥയിലാണ്. ഏകദേശം 600 മില്യണ്‍ ഡോളറാണ് (ഏകദേശം നാലായിരം കോടി രൂപ) ഇവരുടെ ആസ്തി. എസ്7 ഗ്രൂപ്പിന്റെ അദ്ധ്യക്ഷന്‍ വ്ളാഡിസ്ലാവ് ഫെലിവിന്റെ ഭാര്യയാണ് ഇവര്‍.

55കാരിയായ സില്‍വ, ആറു സീറ്റുകളുള്ള ഒറ്റ എന്‍ജിന്‍   വിമാനമായ എപിക് എല്‍ ടിയില്‍ സഞ്ചരിക്കുമ്പോഴാണ് ജര്‍മ്മനിയില്‍ അപകടത്തില്‍പ്പെട്ടത്. ജര്‍മ്മനിയിലെ ഈഗല്‍സ്ബാക് എന്ന നഗരത്തിലാണ് കഴിഞ്ഞ ഞായറാഴ്ച 3.30ന് വൈകുന്നേരം വിമാനം തകര്‍ന്നു വീണത്. നതാലിയയെ കൂടാതെ രണ്ട് യാത്രക്കാര്‍  ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ജര്‍മ്മന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.