ടിക് ടോകിന് ഇന്ത്യയിലെ പത്ത് പ്രാദേശിക ഭാഷകളില്‍ സേഫ്റ്റി സെന്ററുകള്‍

ന്യൂഡല്‍ഹി: ഷോര്‍ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക് മലയാളം ഉള്‍പ്പടെ ഇന്ത്യയിലെ പത്തു പ്രാദേശിക ഭാഷകളില്‍ സേഫ്റ്റി സെന്ററുകള്‍ അവതരിപ്പിച്ചു. സേഫ്റ്റി പോളിസി ടൂള്‍സ്, ഓണ്‍ലൈന്‍ റിസോഴ്സ് എന്നിവ ഉള്‍പ്പെടുന്ന പ്രാദേശിക വെബ്സൈറ്റാണ് സേഫ്റ്റി സെന്റര്‍. ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് അവബോധവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ഉദ്ദേശ്യം.
ടിക് ടോക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ അസാധരണമായ വര്‍ധനയാണ് ദിനം പ്രതി ഉണ്ടായിരിക്കുന്നതെന്ന് ടിക് ടോക് ഗ്ലോബല്‍ പബ്ലിക് പോളിസി ഡയറക്ടര്‍ ഹെലെന ലെര്‍ഷ് പറഞ്ഞു. ദുരുപയോഗം തടയുന്നതിന് മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി, പഞ്ചാബി, മറാത്തി, ബംഗാളി, കന്നട, ഒറിയ, ഹിന്ദി എന്നീ പത്തു ഭാഷഖകളിലായാണ് സേഫ്റ്റി സെന്ററുകള്‍ അവതരിപ്പിക്കുന്നത്.
ജനങ്ങള്‍ക്കു സ്വന്തം ഭാഷയില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്നതാണ് സേഫ്റ്റി സെന്ററിന്റെ പ്രത്യേകത.