• 02 Jun 2020
  • 04: 10 PM
Latest News arrow

രണ്ടാമത്തെ ഫോള്‍ഡബിള്‍ ഫോണുമായി സാംസങ്; ഗാലക്‌സി z ഫ്‌ളിപ്പ് പുറത്തിറക്കി

സാംസങ് പുതിയ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കി. ഗാലക്‌സി z ഫ്‌ളിപ്പ് എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍, ക്ലാംഷെല്‍ രൂപകല്‍പ്പനയില്‍ മുകളില്‍ നിന്നും താഴേയ്ക്ക് മടക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്. മോട്ടോറോളയുടെ ഫോള്‍ഡബിള്‍ റേസര്‍ ഫോണിന് സമാനമാണ് ഇത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന കമ്പനിയുടെ അണ്‍പാക്ക്ഡ് 2020 എന്ന പരിപാടിയിലാണ് ഫോണ്‍ അവതരിപ്പിച്ചത്. 1380 ഡോളറാണ് ഗാലക്‌സി z ഫ്‌ളിപ്പിന്റെ വില. ഏകദേശം 98,000 രൂപ വരും. ഫോണ്‍ ഫെബ്രുവരി 14 മുതല്‍ വിപണിയിലെത്തും. കമ്പനിയുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണായ ഗാലക്‌സി ഫോള്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളതിനാല്‍ പുതിയ ഫോണും ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം. 

ഗാലക്‌സി z ഫ്‌ളിപ്പ് ഫോണിന്റെ പ്രത്യേകതകള്‍

നിറം: കറുപ്പ്, പര്‍പ്പിള്‍, സ്വര്‍ണം
ഡിസ്‌പ്ലേ: 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ
ഡിസ്‌പ്ലേ റെസല്യൂഷന്‍ : 2636x1080 പിക്‌സല്‍

രണ്ടാം ഡിസ്‌പ്ലേ: ഫോണിന്റെ ഡ്യുവല്‍ റിയര്‍ ക്യാമറയ്ക്ക് സമീപം, 1.1 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ:- സെല്‍ഫികള്‍ എടുക്കാനും നോട്ടിഫിക്കേഷനുകള്‍, കോളര്‍ ഐഡി എന്നിവ അറിയാനും ഈ ഡിസ്‌പ്ലേ ഉപയോഗിക്കാം

പ്രൊസസര്‍: 7nm 46 ബിറ്റ് ഒക്ടാകോര്‍ ഫ്‌ളാഗ്ഷിപ്പ് പ്രൊസസര്‍; ഇത് സ്‌നാപ്ഡ്രാഗണ്‍ 855 + ആണെന്ന് കരുതുന്നു

ബാറ്ററി: 3300 mah ബാറ്ററി

ക്യാമറ: ഡ്യുവല്‍ റിയര് ക്യാമറയില്‍ 12എംപി വൈഡ് ക്യാമറ സെന്‍സറും 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുമാണുള്ളത്. സെല്‍ഫി ക്യാമറയില്‍ 10എംപി സെന്‍സറുമുണ്ട്. 

ഓപ്പറേറ്റിങ് സിസ്റ്റം: ആന്‍ഡ്രോയ്ഡ് 10ഒഎഎസ്

മറ്റ് സൗകര്യങ്ങള്‍

മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫെയ്‌സ് ഐഡി, ഒരു ഇ-സിം സൗകര്യം, ഒരു നാനോ സിം സൗകര്യം

Editors Choice