ഐഎസ് ആശയപ്രചരണം: ഫേസ് ബുക്ക് പേജിനും വെബ്സൈറ്റുകള്‍ക്കും നിരോധനം

ന്യൂഡല്‍ഹി: ഐ എസ് അനുകൂല ആശയങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്ക് പേജുകള്‍ക്കും രണ്ട് വെബ്ബ്സൈറ്റുകള്‍ക്കും നിരോധനം. രാജ്യത്തിന്റെ പരമാധികാരത്തെ ഹനിക്കുന്ന തരത്തലുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ചയാണ് സര്‍ക്കാര്‍ നിരോധനത്തിന് ഉത്തരവിട്ടത്.
ആഭ്യന്ത്രര മന്ത്രാലയവും ടെലികോം വകുപ്പും ചേര്‍ന്ന് നടത്തിയ ഉന്നത തലനടന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിട്ടുള്ളത്. രാജ്യത്തെ സൈബര്‍ ഹാക്കിംഗ്, ഇന്റര്‍നെറ്റ് വഴി സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന ഫിഷിംഗ് എന്നിവ കണ്ടെത്തുന്നതിനായി ടെലികോം വകുപ്പിന് കീഴില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍, എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT) എന്നിവയുടെ നേതൃത്വത്തിലായിരുന്നു യോഗം.
ഇന്റലിജന്‍സ് ബ്യൂറോ, പൊലീസ് എന്നിവയുടെ നിര്‍ദ്ദേശ പ്രകാരമാണ് സെര്‍ട്ട്(CERT) സിറിയയിലെയും, ഇറാഖിലെയും ഐ എസ് അനുകൂല ആശയങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ നിന്നുള്ള രണ്ട് ഫസേ്ബുക്ക് പേജുകളും നിരോധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഐ എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും ബോംബ് നിര്‍മ്മിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്നതും ഐഎസിന്റെ ട്രെയിനിംഗ് രീതികള്‍ വെളിപ്പെടുത്തുന്നതുമാണ് നിരോധിച്ച വെബ്സൈറ്റുകള്‍.
ഈ വര്‍ഷം 60 തോളം വെബ്സൈറ്റുകളും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലെ ദുരുപയോഗം കണ്ടെത്തണമെന്നും അത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം ദേശീയ സുരക്ഷക്ക് ഭീഷണിയാവുന്നുണ്ടെന്നും മതസൗഹാര്‍ദ്ദം ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.