• 23 Nov 2017
  • 08: 59 AM
Latest News arrow

പാന്‍ കാര്‍ഡിനും നികുതി അടയ്ക്കാനും പുതിയ മൊബൈല്‍ ആപ്പ്

ന്യൂഡല്‍ഹി: ആദായനികുതി അടയ്ക്കാനും പാന്‍കാര്‍ഡിന് അപേക്ഷിക്കാനുമുളള മൊബൈല്‍ ആപ്പ് ആദായനികുതി വകുപ്പ് പുറത്തിറക്കി. ആയ്കര്‍ സേതു എന്ന പേരിലുളള ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴിയും ഡൗണ്‍ലോഡ് ചെയ്യാം. 

കേന്ദ്രപ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കുന്ന ആദ്യ മൊബൈല്‍ ആപ്പാണിത്. ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. എല്ലാ ആന്‍ഡ്രോയിഡ് ഫോണിലും ഈ ആപ്പ് ലഭ്യമാകും.7306525252 എന്ന നമ്പറിലേക്ക് മിസ്ഡ് കോളടിച്ചാല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുളള ലിങ്ക് ലഭിക്കും.