• 22 Sep 2017
  • 08: 07 AM
Latest News arrow

23 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയുമായി അസൂസ് സെന്‍ഫോണ്‍

അസൂസിന്റെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് സെന്‍ഫോണ്‍ എആര്‍.  5.7 ഇഞ്ചിന്റെ ക്യുഎച്ച്ടി ഡിസ്‌പ്ലേയാണുളളത്. 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റേണല്‍ സ്റ്റോറേജ്, 2 ടിബി വരെ വര്‍ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍. 

സ്റ്റാപ്ഡ്രാഗണ്‍ 821 പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയിഡ് 7 എന്നിവയിലേക്കാണ് പ്രവര്‍ത്തനം. 23 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും 8 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണുളളത്. 3.300 എംഎഎച്ചിന്റെ ബാറ്ററി കാപാസിറ്റിയുമുണ്ട്. 49,999 രൂപയാണ് ഇതിന്റെ വില.