ഓസ്ട്രേലിയക്ക് ജയം എളുപ്പം

ഹോബാര്‍ട്ട് : ലോകകപ്പ് എ പൂളിലെ മത്സരത്തില്‍ ഓസ്ട്രേലിയ സ്കോട്ലന്ഡിനെ 7 വിക്കറ്റിന് തോല്‍പ്പിച്ചു. സ്കോട്ലന്ഡിനെ 25.4 ഓവറില്‍ ഓസ്ട്രേല്യ പുറത്താക്കി. മിച്ചല്‍ സ്റ്റാര്‍കിന്റെയും കമ്മിന്‍സിന്റെയും പന്തുകള്‍ നേരിടാന്‍ അവര്‍ ക്ലേശിച്ചു. 40 റണ്‍സെടുത്ത് മാറ്റ് മ്ക്കാനാണ് ടോപ് സ്കോറര്‍. 14 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്ക് ആണ് മാന്‍ ഓഫ് ദി മാച്ച്. കമ്മിന്‍സ് 42 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. 133 റണ്‍സ് എടുക്കാന്‍ ഓസ്ട്രേല്യക്ക് 15.2 ഓവറേ വേണ്ടിവന്നുള്ളൂ. എന്നാല്‍ ക്ലാര്‍ക്ക് 47, ഫിഞ്ച് 20, വാട്സന് 24 എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഫോക്നര്‍ പുറത്താകാതെ 16ഉം ഡേവിഡ് വാര്‍ണര്‍ പുറത്താകാതെ 21 റണ്‍സും നേടി.
എ പൂളിലെ എല്ലാ കളികളും പൂര്‍ത്തിയായി. ന്യൂസീലന്‍ഡിന് പിന്നില്‍ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും ശ്രീലങ്ക മൂന്നാം സ്ഥാനത്തും ബംഗ്ലാദേശ് നാലാം സ്ഥാനത്തുമാണ്.
ബി പൂളില്‍ ഇന്ത്യക്ക് പിന്നിലായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. പാകിസ്താനും അയര്‍ലണ്ടും തമ്മിലും വെസ്റ്റിന്‍ഡീസും യുഎഇയും തമ്മിലുള്ള മത്സരങ്ങള്‍ ബാക്കി ക്വാര്‍ട്ടര്‍ സ്ഥാനങ്ങള്‍ നിശ്ചയിക്കും.