വെസ്റ്റ്ഹാമിന്റെ ഗോള്‍ വല കാക്കാന്‍ അതിഥിയെത്തുന്നു

ലണ്ടന്‍: ലോകഫുഡ്ബോളില് ഇന്ത്യയ്ക്ക് അവകാശപ്പെടാന്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ല. എന്നാല്‍ ഇത് തിരുത്തിക്കുറിക്കുകയാണ് ഡല്‍ഹിക്കാരിയായ അതിഥി ചൗഹാന്. ഇംഗ്ലീഷ് വനിതാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന പദവിയാണ് അതിഥിയെന്ന ഗോള്‍കീപ്പര്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിലെ പ്രമുഖ പുട്ബോള്‍ ക്ലബ്ബായ വെസ്റ്റാം ലേഡീസിന്റെ ഗോള്കീപ്പറായിട്ടാണ്ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അതിഥിയുടെ തുടക്കം. ഇംഗ്ലീഷ് ക്ലബ്ബുമായി കരാറൊപ്പിടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ താരം കൂടിയാണ് അതിഥി.
മലേഷ്യയില്‍ വെച്ച് നടന്ന എഫ്സി മത്സരത്തില്‍ ടീമിലെ യോഗ്യത നേടിയ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ അതിഥി പ്രതിനിധാനം ചെയ്തിരുന്നു. ഡല്‍ഹിയില്‍ വച്ച് നടന്ന അണ്ടര്‍ 19 ട്രയലില്‍ പങ്കെടുക്കാനുള്ള കോച്ചിന്റെ നിര്‍ദ്ദേശം അനുസരിച്ചതോടെയാണ് ഫുട്ബോള്‍ കരിയറിലേക്കുള്ള അതിഥിയുടെ രംഗപ്രവേശം. 2013 ലെ സാഫ് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി കപ്പ് നേടിയതും അതിഥിയെ പ്രശംസക്ക് പാത്രമാക്കിയിരുന്നു.
ലെസ്റ്റര്‍ ഷെയറിലെ ലോബോറോ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന അതിഥിയെ ഒരു വര്‍ഷത്തെ കരാറിലാണ് വെസ്റ്റാം ലേഡീസ് ടീമിലേക്ക് തെരഞ്ഞെടുത്തത്. 22 കാരിയായ അതിഥി സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാന്തബിരുദധാരിയാണ്. ലൊബറോയ്ക്ക് വേണ്ടി ഗോള്‍ വലകാത്ത പ്രകടനമാണ് അതിഥിക്ക് അവസരങ്ങള്ക്കിടയാക്കിയത്.
അതിഥിക്ക് മുന്‍പേ ഡല്‍ഹിക്കാരിയായ തന്വീ ഹാന്‍സ് ഇംഗ്ലീഷ് ടീമില്‍ ഇടം നേടിയിട്ടുണ്ട്. ടോട്ടനം ഹോട്ട്സ്പറിന്റെ റിസര്‍വ് ടീമിനുവേണ്ടിയും ഫുള്ളാം ഫൗണ്ടേഷന് വേണ്ടിയും തന്വി ബൂട്ടണിഞ്ഞിരുന്നു. എന്നാല്‍ പ്രമുഖ ലീഗില്‍ കളിക്കുന്ന ആദ്യതാരമെന്ന വിശേഷണം അതിഥിക്ക് സ്വന്തമാണ്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ