വിംബിള്‍ഡണ്‍ : മറെ-റോണിച്ച് ഫൈനല്‍
ഫെഡററും ദ്യോക്കോവിച്ചുമില്ലാതെ വിംബിള്‍ഡണ്‍ ഫൈനല്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മറെയും കാനഡയുടെ മിലോസ് റോണിച്ചും തമ്മില്‍ ഏറ്റുമുട്ടും.ഞായറാഴ്ചയാണ് മറെ-റോണിച്ച് ഫൈനല്‍ പോരാട്ടം.
ആദ്യ സെമിയില്‍ ആറാം സീഡായ മിലോസ് റോണിച്ച് അഞ്ച് സെറ്റ് നീണ്ട മാരത്തോണ്‍ പോരാട്ടത്തിനൊടുവില്‍ റോജര്‍ ഫെഡററെ അട്ടിമറിക്കുകയായിരുന്നു. സ്‌കോര്‍: 6-3, 6-7,4-6,7-5, 6-3.ആദ്യമായാണ് ഒരു കനേഡിയന്‍ പുരുഷ താരം ഗ്രാന്‍സ്ലാം സിംഗിള്‍സിന്റെ ഫൈനലില്‍ കടക്കുന്നത്.
രണ്ടാം സെമിയില്‍ ആതിഥേയ താരം ആന്‍ഡി മറെ ചെക്ക് റിപ്പബ്‌ളിക്കിന്റെ പത്താം സീഡ് താരമായ തോമസ് ബെര്‍ഡിച്ചിനെ പരാജയപ്പെടുത്തി .സ്‌കോര്‍ 6-3, 6-3, 6-3.
രണ്ടു സീസണുകള്‍ക്ക് ശേഷമാണ് ചാമ്പ്യന്മാരായ ഫെഡററും ദ്യോക്കോവിച്ചുമില്ലാതെ വിംബിള്‍ഡണ്‍ ഫൈനല്‍ നടക്കുന്നത്.
RECOMMENDED FOR YOU