ബോക്സിങ്: പ്രമുഖ താരങ്ങള്‍ പിന്മാറി

തൃശ്ശൂര്‍:ദേശീയ ഗെയിംസില്‍ നിന്ന് പ്രമുഖ ബോക്സിങ് താരങ്ങള്‍ പിന്മാറി. വിജേന്ദര്‍ കുമാര്‍, സുമിത് സാങ്വാന്, പൂജാ റാണി, സര്‍ജുബാലാ ദേവി, പ്രീത് ബെനിവാല്‍ എന്നിവരാണ് മത്സരത്തില്‍ നിന്ന് പിന്മാറിയത്.
ബോക്സിങ് ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും തമ്മിലുള്ള തര്‍ക്കമാണ് പിന്മാറ്റത്തിന് പിന്നില്‍.
ബോക്സിങ് മത്സരങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെയാണ് താരങ്ങളുടെ പിന്മാറ്റം. ബോക്സിങ് താരങ്ങളുടെ സംഘടനയായ ബോക്സിങ് ഇന്ത്യയെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അംഗീക്കാത്തതാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്.
RECOMMENDED FOR YOU
Editors Choice