തിരിമന്നയും സംഗക്കാരയും ഇംഗ്ലണ്ടിനെ തകര്‍ത്തു

വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നന്നായപ്പോള്‍ ബൗളിങ് മോശമായി. ശ്രീലങ്കക്കെതിരെ അവര്‍ 6 വിക്കറ്റിന് 309 റണ്‍സെടുത്തുവെങ്കിലും ലഹിരു തിരുമന്നയും കുമാര്‍ സംഗക്കാരയും ചേര്‍ന്ന് അവരെ നിലംപരിശാക്കി. തിരുമന്ന 143 പന്തില്‍ നിന്ന് 139 റണ്‍സ് നേടിയപ്പോള്‍ കുമാര്‍ സംഗക്കാര 86 പന്തില്‍ നിന്ന് 117 റണ്‍സെടുത്തു. ശ്രീലങ്ക 47.2 ഓവറില്‍ ഒരു വിക്കറ്റിന് 312 റണ്‍സെടുത്തു. ദില്ഷന് 44 റണ്‍സെടുത്ത് പുറത്തായി. ഈ ജയത്തോടെ ശ്രീലങ്ക എ പൂളില്‍ നിന്ന് ക്വാര്‍ട്ടറില്‍ കടന്നു. സംഗക്കാര ബംഗ്ലാദേശിനെതിരെയും സെഞ്ച്വറി നേടിയിരുന്നു. സംഗക്കാരയാണ് മാന്‍ ഓഫ് ദി മാച്ച്.
ഓപ്പണര്‍ ഇയാന്‍ ബെല്‍ (49) നല്ല തുടക്കം നല്കിയ ശേഷം സെഞ്ച്വറി നേടിയ ജോ റൂട്ടാണ് (121) ഇംഗ്ലണ്ടിനെ നല്ല സ്കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ഓയിന്‍ മോര്ഗന് 27, ജെയിംസ് ടെയ്ലര് 25, വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര് (39 നോട്ടൗട്ട് ) എന്നിവര്‍ കൂടി ശ്രമിച്ചപ്പോള്‍ ഇംഗ്ലണ്ടിന് പൊരുതാനുള്ള സ്കോറായി. മോയിന്‍ അലി 15 ും ഗാരി ബാലന്‍സ് 6 ും റണ്‍സെടുത്ത് പുറത്തായി. ക്രിസ് വോക്സ് 9 റണ്‍സുമായി പുറത്താകാതെ നിന്നു. ബൗള്‍ ചെയ്ത ആറ് ബൗളര്‍മാരും ഓരോ വിക്കറ്റെടുത്തു.