• 10 Jun 2023
  • 05: 40 PM
Latest News arrow

റിയോ ഒളിംപിക്‌സ് : ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളിതാരം ശ്രീജേഷ് നയിക്കും

ഡല്‍ഹി : റിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ മലയാളി താരം പി.ആര്‍ ശ്രീജേഷ് നയിക്കും. ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനത്തോടെയുള്ള വെള്ളി മെഡല്‍ നേട്ടമാണ് ശ്രീജേഷിനെ തുണച്ചത് . ചാമ്പ്യന്‍സ് ട്രോഫിയിലും  ശ്രീജേഷായിരുന്നു നായകന്‍. 2006  മുതല്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിദ്ധ്യമാണ് എറണാകുളം സ്വദേശിയായ ഈ മുപ്പതുകാരന്‍ . 16 അംഗ ഇന്ത്യന്‍ ടീമില്‍ മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗും  ഉണ്ട്.  ഹര്‍മന്‍ പ്രീത് സിംഗ് , സുനില്‍ വാല്മീകി, എസ്.വി സുനില്‍, രമണ്‍  ദീപ് സിംഗ്  , രൂപീന്ദര്‍ പാല്‍ സിംഗ് . ആകാശ് ദീപ് സിംഗ്  , ചിങ്‌സാന സിംഗ് , കോത്താജിത് സിംഗ് , സുരേന്ദ്രകുമാര്‍, നികിന്‍  തിമ്മയ്യ, , മന്‍പ്രീത് സിംഗ് ,വി.ആര്‍. രഘുനാഥ് , ഉത്തപ്പ സനുവിന്ദ, ഡാനിഷ് എന്നിവരാണ് മറ്റുള്ളവര്‍.