• 17 Jan 2019
  • 09: 48 PM
Latest News arrow

മഴയും വെളിച്ചക്കുറവും കാരണം ഓസ്‌ട്രേലിയ - ഇന്ത്യ നാലാം ടെസ്റ്റ് നിര്‍ത്തിവച്ചു

സിഡ്‌നി: മഴയും വെളിച്ചക്കുറവും കാരണം ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നിര്‍ത്തിവച്ചു. ഇന്ന് 16.3 ഓവര്‍ കൂടെ എറിയാന്‍ ബാക്കിയുള്ളപ്പോഴാണ് മത്സരം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. കളിനിര്‍ത്തുമ്പോള്‍  ആറിന് 236 എന്ന ദയനീയ നിലയിലുള്ള ഓസ്‌ട്രേലിയ ഇതോടെ ഫോളോഓണ്‍ ഭീഷണിയിലായി. പാറ്റ് കമ്മിന്‍സ് (25), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് എന്നിവരാണ് ക്രീസില്‍. ആതിഥേയര്‍ക്ക് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 622ന് ഒപ്പം എത്തണമെങ്കില്‍ ഇനിയും 386 റണ്‍സ് വേണം. ഇന്ത്യയെ ഇനിയും ബാറ്റിങ്ങിന് അയക്കണമെങ്കിലും വേണം 186 റണ്‍സ്.

 ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീഴ്ത്തി. 79 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159,) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യയുടെ സ്‌കോർനില ഉയർത്തിയത്.