ക്രിക്കറ്റ്: പവാര്‍ മത്സരിക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സ്ഥാനത്തേക്ക് ശരത് പവാര്‍ മത്സരിക്കും. മുംബൈ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റാണ് ഇപ്പോള്‍ പവാര്‍. 2005 മുതല്‍ 2008 വരെ ബിസിസിഐ പ്രസിഡന്റും 2010 മുതല്‍ 12 വരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രസിഡന്റുമായിരുന്നു പവാര്‍.
ഭിന്ന താല്പര്യങ്ങളുള്ളതിനാല് എന്‍ ശ്രീനിവാസന് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ആറാഴ്ചക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും കോടതി ജനവരി 22ന് വിധിക്കുകയുണ്ടായി.
ഇപ്രാവശ്യം പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാളെ ശുപാര്‍ശ ചെയ്യാനുള്ള അവകാശം കിഴക്കന്‍ മേഖലയ്ക്കാണ്. നേരത്തെ കിഴക്കന്‍ മേഖലയില്‍ ഭൂരിപക്ഷം പേരുടെയും പിന്തുണ ശ്രീനിവാസനായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. 31 യൂനിറ്റുകളാണ് ബിസിസിഐയിലെ അംഗങ്ങള്‍.
RECOMMENDED FOR YOU
Editors Choice