സഞ്ജു സാംസണ് ഇരട്ടസെഞ്ച്വറി

തലശ്ശേരി: സര്വീസസ്സുമായുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു വേണ്ടി സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി നേടി. 264 പന്ത് നേരിട്ട സഞ്ജു 27 ഫോറും നാല് സിക്സറുമുള്‍പ്പെടെ 207 റണ്‍സ് നേടി പുറത്തായി.രണ്ടാം ദിവസം കേരളം 483 റണ്‍സിന് പുറത്തായി.
കളി നിര്‍ത്തുമ്പോള്‍ 3 വിക്കറ്റിന് 85 റണ്‍സ് എടുത്തിട്ടുണ്ട്. 398 റണ്‍സ് പിന്നിലാണ് അവര്‍.
അഭിഷേക് ഹെഗ്ഡെ 24,നിഖിലേഷ് സുരേന്ദന് 19,അമിത് വര്‍മ 33,സച്ചിന് ബേബി 1,രോഹന് പ്രേം 45,അക്ഷയ് കോടോത്ത് 35,റൈഫി വിന്‍സന്റ് ഗോംസ് 42,അക്ഷയ് ചന്ദ്രന് 39,വിനൂപ് മനോഹരന് 18,അന്താഫ് നോട്ടൗട്ട് 0 എന്നിങ്ങനെയാണ് മറ്റു കേരള കളിക്കാരുടെ സ്കോര്‍.സര്വീസസ്സിനു വേണ്ടി സൂരജ് യാദവ് 94 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തി.
സര്‍വീസസിന് 45 റണ്‍സിന് 3 വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും ക്യാപ്റ്റന്‍ രജത് പലിവാല്‍ 45 റണ്‍സും യശ്പാല്‍ സിങ് 10 റണ്‍സുമെടുത്ത് കളിക്കുന്നു.കേരളത്തിന്റെ അമിത് വര്‍മ രണ്ടു വിക്കറ്റ് വീഴ്ത്തി.അക്ഷയ് ചന്ദ്രന് ഒരു വിക്കറ്റെടുത്തു.
ആറു കളികളില്‍നിന്ന് 13 പോയന്റ് നേടിയ കേരളം കളിയൊന്നും ജയിച്ചിട്ടില്ല.28 പോയന്റോടെ അസമാണ് സി ഗ്രൂപ്പില്‍ മുന്നിട്ടു നില്‍ക്കുന്നത്.ഹിമാചല്‍ 24 ,ആന്ധ്ര 22 എന്നിവരാണ് തൊട്ടു പിന്നില്‍.സര്‍വീസസ്സിന് എട്ടു പോയന്റേയുള്ളൂ.