മെയ്ക്കപ്പ് കിറ്റും അഞ്ചുലക്ഷവും ആവശ്യപ്പെട്ടെന്ന ആരോപണം നിഷേധിച്ച് സാനിയ മിര്‍സ

ന്യൂഡല്‍ഹി: ഉദ്ഘാടനച്ചടങ്ങിന് എത്തണമെങ്കില്‍ 75,000 രൂപയുടെ മെയ്ക്ക് അപ്പ് കിറ്റും ചാട്ടേര്‍ഡ് വിമാനവും ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി ടെന്നീസ് താരം സാനിയ മിര്‍സ. തന്റെ മാനേജിംഗ് ഏജന്‍സിയായ കെഡബ്ല്യൂഎഎന് വഴി നടത്തിയ പ്രസ്താവനയിലാണ് സാനിയ ആരോപണം തള്ളിക്കളഞ്ഞത്. സമയത്ത് എത്തുന്നതിനായി പ്രൈവറ്റ് വിമാനം ആവശ്യപ്പെട്ടിരുന്നതായി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
മധ്യപ്രദേശ് സര്‍ക്കാരിന്റെ വാര്‍ഷിക കായിക പുരസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായിരുന്നു സാനിയക്ക് ക്ഷണം ലഭിച്ചത്. സാനിയ 75,000 രൂപയുടെ മെയ്ക്കപ്പ് കിറ്റും അഞ്ച് ലക്ഷം രൂപയും ചോദിച്ചു. സാനിയക്കൊപ്പമെത്തുന്ന അഞ്ച് അനുയായികള്‍ക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് വേണമെന്നും സാനിയ ആവശ്യമുന്നയിച്ചിരുന്നു. സാനിയയുടെ ഇത്തരമൊരാവശ്യത്തിന് പണം ചെലവഴിക്കാന്‍ കഴിയാത്തതിനാല്‍ പരിപാടിയില്‍ നിന്ന് സാനിയയെ ഒഴിവാക്കുകയാണെന്ന് മധ്യപ്രദേശ് കായികമന്ത്രി യശോധര രാജ പറഞ്ഞിരുന്നു. ഇതാണ് സാനിയ നിഷേധിച്ചിട്ടുള്ളത്.
സാനിയയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ബാറ്റ്മിന്റണ്‍ താരം പുല്ലേല ഗോപീചന്ദ് പങ്കെടുക്കുമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ