സാനിയ- ഹിംഗിസ് സഖ്യത്തിന് വിംബിള്‍ഡണ്‍ കിരീടം

ലണ്ടന്‍: വിമ്പിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം. ഫൈനലില്‍ റഷ്യയുടെ എക്തരീന മകറോവ- എലേന വെസ്നിന സഖ്യത്തെയാണ് പരാജയപ്പെടുത്തിയാണ് ഇരുവരും കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍- 5-7, 7-6, 7-5.
വിംബിള്‍ഡണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന റെക്കോര്‍ഡിന് ഇതോടെ സാനിയ മിര്‍സ അര്‍ഹയായി. നേരത്തെ മൂന്ന് തവണ മിക്സഡ് ഡബിള്‍സില്‍ കിരീടം നേടിയിരുന്നെങ്കിലും ഡബിള്‍സില്‍ കിരീടം നേടുന്നത് ആദ്യമായാണ്. മാര്‍ട്ടിന ഹിംഗിസ് മൂന്നാം തവണയാണ് വിംബിള്‍ഡണില്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കുന്നത്. ഗ്രാന്ഡ്സ്ലാമില് രണ്ടാം കിരീടമാണ് ഹിംഗിസിനിത്.
സെന്റര്‍ കോര്‍ട്ടിലെ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് വനിതാ ഡബിള്‍സ് ഒന്നാം സീഡുകളായ സാനിയ സഖ്യം വിജയിച്ചത്. ഒന്നാം സീഡുകളായ സാനിയ- മാര്‍ട്ടിന സഖ്യത്തെക്കാള്‍ വാശിയും ഊര്‍ജ്ജസ്വലതയും പുറത്തെടുത്തത് ഏക്തരീന- എലേന വെസ്നിന സഖ്യമാണ്. ആദ്യസ സെറ്റ് 5-7 ന് വെസ്നിന- മകറോവ സഖ്യം സ്വന്തമാക്കി. ടൈബ്രേക്കറിലൂടെയായിരുന്നു സാനിയ- ഹിംഗിസ് സഖ്യം രണ്ടാംസെറ്റില്‍ ജയമുറപ്പിച്ചത്. ശക്തമായ പോരാട്ടത്തിനൊടുവില്‍ മുന്നാം സൈറ്റും നേടിയ സാനിയ- ഹിംഗിസ് സഖ്യം അന്തിമ വിജയമുറപ്പിക്കുകയായിരുന്നു. പുരുഷ വിഭാഗം ഡബിള്‍സില്‍ ജെയ്മി മറെജോണ്- പീര്‍സ് സഖ്യത്തെ പരാജയപ്പെടുത്തി ജൂലിയന്‍ റോജര്‍- ഹോറിയ ടെക്കാവു സഖ്യം കിരീടം നേടി. സ്കോര്‍ 7-6, 6-4, 6-4.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ