• 22 Sep 2023
  • 04: 36 AM
Latest News arrow

സാക്ഷി മാലിക്കിന് വമ്പിച്ച വരവേല്‍പ്പ്

ന്യൂ ദല്‍ഹി :റിയോ ഒളിംപിക്‌സില്‍ വനിതാ ഗുസ്തിയില്‍ വെങ്കലം നേടി ഇന്ത്യയുടെ അഭിമാനമായ സാക്ഷി മാലിക്ക് തിരിച്ചെത്തി. ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെത്തിയ സാക്ഷിയ്ക്ക് വമ്പിച്ച വരവേല്‍പ്പ് നല്‍കി .''ഇത് അഭിമാന നിമിഷമാണ്. ഇത്രത്തോളം വലിയൊരു സ്വീകരണം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നെ സംബന്ധിച്ച് മഹത്തായ അനുഭവമാണിത്'' എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ ശേഷം സാക്ഷി വാര്‍ത്താലേഖകരോട്  പറഞ്ഞു. തനിക്ക് പിന്തുണ നല്‍കിയ ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും സാക്ഷി നന്ദി പറയുകയും ചെയ്തു .

ദല്‍ഹിയില്‍ നിന്ന്ഹരിയാനയിലെ ബഹദൂര്‍ഖണ്ഡിലെ സ്വീകരണത്തിന് പോകും. ബഹദൂര്‍ഖണ്ഡിലെ സ്വീകരണ യോഗത്തില്‍ ഹരിയാനയുടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.പിന്നീട്‌സാക്ഷി സ്വന്തം ഗ്രാമമായ റോത്തക്കിലേക്ക് പോകും.റോത്തക്കിലെ മൊഖ്‌റ ഘാസിലും ഗംഭീര സ്വീകരണമാണ് സാക്ഷിക്കായി ഒരുക്കിയിട്ടുള്ളത്.