ലോക റാങ്കിംഗില്‍ സൈന വീണ്ടും ഒന്നാമത്

ന്യൂഡല്‍ഹി: ലോക റാങ്കിംഗില്‍ സൈന നെഹ്വാള് വീണ്ടും ഒന്നാമത്. കരിയറില്‍ രണ്ടാംതവണയാണ് സൈന ഒന്നാമതെത്തുന്നത്. ബാഡ്മിന്റണ്‍ ഫെഡറേഷന് വ്യാഴാഴ്ച പുറത്തുവിട്ട റാങ്കിംഗിലാണ് സൈനയുടെ നേട്ടം.
ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസ് സെമി ഫൊനലില് കരൊലിന മാറിന് പരാജയപ്പെട്ടതോടെയാണ് ഒന്നാമതെത്തിയത്. ആള് ഇംഗ്ലണ്ട് ചാമ്പ്യന്ഷിപ്പിലെത്തുന്ന ആദ്യ വനിതാബാറ്റ്മിന്റണ് താരമെന്ന ബഹുമതിയും സൈന സ്വന്തമാക്കിയിട്ടുണ്ട്. പ്രകാശ് പദുകോണാണ് ലോക ഒന്നാം നമ്പര്‍ റാങ്കിംഗില്‍ എത്തിയ ഇന്ത്യന്‍ പുരുഷതാരം.
ഇന്ത്യയുടെ പിവി സിന്ധുവിന്റെ റാങ്ക് 11 ല്‍ നിന്ന് 12 ആയി താഴ്ന്നിട്ടുണ്ട്. പിസി തുളസിയുടെ സ്ഥാനം 43 ല്‍ നിന്ന് പിന്നിലായിട്ടുണ്ട്.
RECOMMENDED FOR YOU
Editors Choice