• 01 Oct 2023
  • 08: 55 AM
Latest News arrow

മഞ്ഞയില്‍ കളിച്ചാടാന്‍ സച്ചിനുമെത്തും

കൊച്ചി: ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് കളികാണാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമ കൂടിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തും. തന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സച്ചിന്‍ ഇക്കാര്യം അറിയിച്ചത്. 

സച്ചിന്‍ കളികാണാന്‍ കൊച്ചിയില്‍ എത്തിയപ്പോഴൊന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിട്ടില്ല. ക്രിക്കറ്റിലും കൊച്ചി സച്ചിന്റെ ഭാഗ്യ ഗ്രൗണ്ടായിരുന്നു. ഈ ഭാഗ്യം ഇന്നത്തെ കളിയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സച്ചിന്‍ കളികാണാനുണ്ടെങ്കില്‍ ഗാലറികളും നിറഞ്ഞുകവിയും. അതുകൊണ്ടു തന്നെ ആരാധകരുടെ ശക്തമായ പിന്തുണ ബ്ലാസ്‌റ്റേഴ്‌സിനുണ്ട്.