• 22 Sep 2023
  • 03: 55 AM
Latest News arrow

സിന്ധുവിലേക്ക് ഒരു മെഡല്‍ ദൂരം

റിയോ ഡി ജനീറോ : ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് സെമി ഫൈനലില്‍ ഇന്ന് ഇന്ത്യയുടെ പി.വി സിന്ധു ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിടും. രാജ്യം ഒരു മെഡലിനുകൂടി ഉറ്റു നോക്കുന്ന മത്സരമാണിത് . ഇന്ത്യന്‍ സമയം രാത്രി 7 .30 നാണ് മത്സരം. ഗോള്‍ഫ് വനിതാ വ്യക്തിഗത റൗണ്ടില്‍ ഇന്ത്യയുടെ അദിതി അശോക് രണ്ടാം റൗണ്ടില്‍ മത്സരിക്കുന്നുണ്ട് . വനിതാ ഫ്രീസ്‌റ്റൈല്‍ 53 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ ബബിത കുമാരിയും ഇന്ന് ഗോദയിലിറങ്ങുന്നുണ്ട് . ഗ്രീസിന്റെ മരിയാ പ്രിവോളര്‍ക്കിയെയാണ് ബബിത നേരിടുക. 7 .10 നാണ് മത്സരം. 

വനിതകളുടെ 800 മീറ്ററില്‍ ഇന്ത്യയുടെ മലയാളിതാരം ടിന്റു ലൂക്ക സെമി കാണാതെ പുറത്തായിരുന്നു.  2 :00 :58 മിനിറ്റില്‍ 29- മതായാണ് ടിന്റു ലൂക്കയുടെ റിയോ ഒളിംപിക്‌സ് റാങ്ക് .