• 16 Jul 2019
  • 06: 40 AM
Latest News arrow

ചരിത്രത്തിലാദ്യമായി ഇന്ത്യക്കാരന്‍ ഫിഫ എക്‌സിക്യൂട്ടീവ് കൗണ്‍സിലംഗം

ക്വലാലംപൂര്‍: ചരിത്രത്തിലാദ്യമായി ഫിഫ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമാകുന്ന ഇന്ത്യക്കാരനായി പ്രഫുല്‍ പട്ടേല്‍. നിലവില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ പ്രഫുല്‍ പട്ടേല്‍.

ക്വലാലംപൂരില്‍ നടന്ന 29-ാമത് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ വച്ചാണ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. വോട്ടിങ് അവകാശമുള്ള 46 അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ 38 വോട്ടു നേടിയാണ് അദ്ദേഹം ഫിഫ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യക്ക് പുറമേ ഖത്തര്‍, സൗദി അറേബ്യ, ഫിലിപ്പൈന്‍സ്, കൊറിയ റിപബ്ലിക്ക്, ചൈന, ജപ്പാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും തിരഞ്ഞെടുപ്പില്‍ മത്സരിച്ചു.

2019 മുതല്‍ 2023 വരെയാണ് കൗണ്‍സിലിന്റെ കാലാവധി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇത് ഇന്ത്യക്ക് നേട്ടം ചെയ്യും. മറ്റ് കരുത്തരായ ഫുട്‌ബോള്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഈ അംഗത്വം ഇന്ത്യക്ക് സഹായകമാകും.