അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യ പുറത്ത്; നിരാശരാകാതെ ആരാധകര്‍

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായി. ഗ്രൂപ്പ് എയിലെ അവസാന പോരാട്ടത്തില്‍ ഘാനയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ മോഹങ്ങള്‍ പൊലിഞ്ഞത്. ഗ്രൂപ്പിലെ മൂന്ന് കളികളില്‍ മൂന്നിലും ഇന്ത്യ തോറ്റിരുന്നു.
ഒരു പോയിന്റ് പോലും നേടാനാകാതെ ഇന്ത്യ പുറത്തായെങ്കിലും ആരാധകര്‍ നിരാശയിലല്ല. കായികക്ഷമതയിലും സാങ്കേതിക മികവിലും ഏറെ മുമ്പിലുള്ള ടീമുകളോട് പൊരുതിയ ഇന്ത്യന്‍ കുട്ടികളുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്.
മുന്നേറ്റത്തിലും പിന്‍നിരയിലും മധ്യനിരയിലും ഘാനയാണ് മികച്ച് നിന്നത്. എങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ മാത്രമാണ് ഘാനയ്ക്ക് ആദ്യ ഗോള്‍ അടിയ്ക്കാന്‍ കഴിഞ്ഞത്. 43-ാം മിനിറ്റില്‍ എറിക് അയിയയുടെ വകയായിരുന്നു ഘാനയുടെ ആദ്യം ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തിലും അയിയ ഇന്ത്യയുടെ പോസ്റ്റില്‍ പന്തെത്തിച്ചു.
തുടക്കത്തില്‍ ഇന്ത്യന്‍ പ്രതിരോധ നിര ശക്തമായ ചെറുത്ത് നില്‍പ്പായിരുന്നു നടത്തിയത്. എന്നാല്‍ കളിയുടെ അവസാനത്തില്‍ അവര്‍ക്ക് ചുവട് പിഴച്ചു. അവസാന നിമിഷങ്ങളില്‍ റിച്ചാര്‍ഡ് ഡാന്‍സോയും ഇമ്മാനുവല്‍ ടാക്കോയും ഘാനയ്ക്കായി ഗോളുകള്‍ കൂട്ടിച്ചേര്‍ത്തു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ