• 04 Oct 2023
  • 06: 10 PM
Latest News arrow

തുഴച്ചിലില്‍ കേരളത്തിനിത് സ്വര്‍ണ്ണത്തിളക്കം

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍  കനോയിങ് വനിതാവിവിഭാഗം സിംഗിള്‍സില്‍  കേരളത്തിന് സ്വര്‍ണ്ണം. കേരളത്തിന്റെ നിത്യ കുര്യാക്കോസാണ് സ്വര്‍ണ്ണം നേടിയത്.  വനിതകളുടെ 500 മീറ്റര്‍ സി 4 ലും കേരളത്തിനാണ് സ്വര്‍ണം.
 സുബി അലക്‌സാണ്ടര്‍, ആതിര ശൈലപ്പന്‍, ബെറ്റി ജോസഫ്, നിത്യാ കുര്യാക്കോസ് എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.

പുരുഷന്മാരുടെ 500 മീറ്റര്‍ കെ ഫോറില്‍ വിഷ്ണു രഘുനാഥ്, പ്രസന്നകുമാര്‍, രഞ്ജിത്, ഇ കെ സാജു, എന്നിവരടങ്ങിയ ടീം വെള്ളി നേടി.  
 സൈക്ലിങ്ങിലും  കേരളം  സ്വര്‍ണ്ണനേട്ടം ആവര്‍ത്തിച്ചു. വനിതകളുടെ മൂന്ന് കിലോമീറ്റര്‍  ഇന്‍ഡിവിജ്വല്‍ പേസ്യൂട്ടില്‍ കേരളത്തിന്റെ ടി പി അഞ്ജിത് സ്വര്‍ണ്ണം നേടി്.  അഞ്ജിതയുടെ രണ്ടാം സ്വര്‍ണ്ണമാണിത്. 72 മാസ് മീറ്റ് സ്റ്റാര്‍ട്ടിലും അഞ്ജിത സ്വര്‍ണ്ണണിഞ്ഞിരുന്നു. ഇതേയിനത്തില്‍ കേരളത്തിന്റെ മൂന്നാം സ്വര്‍ണ്ണമാണിത്.

ഇന്‍ഡിവിജ്വല്‍ പേസ്യൂട്ടില്‍ മണിപ്പൂരിന്റെ രമേശ്വരി ദേവി വെള്ളിയും, മഹാരാഷ്ട്രയുടെ ഋതുജ സത്പുതെ വെങ്കലവും നേടി.  

സൈക്ലിങ് ടൈം ട്രയല്‍ വനിതാ വിഭാഗം അഞ്ഞൂറ് മീറ്ററില്‍ കേരളത്തിന്റെ കെസിയ വര്‍ഗ്ഗീസ് വെള്ളി നേടി. ആന്‍ഡമാനിന്റെ ദേബോറക്കാണ് ഈയിനത്തില്‍ സ്വര്‍ണ്ണം.