• 19 Jun 2019
  • 05: 37 PM
Latest News arrow

മലയാളീ ഡാ ....ബയറണ്‍ മ്യൂണിക്ക് 'നന്ദി' പറഞ്ഞത് മലയാളത്തിൽ!

മ്യൂണിക്ക്: പുതുവര്‍ഷത്തലേന്ന് ഫുട്‍ബോൾ പ്രേമികളായ മലയാളികൾ ശരിക്കും ഞെട്ടി. ബുണ്ടസ് ലിഗ ചാമ്പ്യന്‍മാരായ ജർമ്മൻ ഫുട്‍ബോൾ ക്ളബ് ബയറണ്‍ മ്യൂണിക്കാണ് മലയാളികൾക്ക് സർപ്രൈസ് നൽകിയത് . 

ക്ലബ്ബിന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിൽ മലയാളത്തിൽ 'നന്ദി' എന്ന് എഴുതിയാണ് ആരാധകരെ സന്തോഷിപ്പിച്ചത്. 'നന്ദി' എന്ന് രേഖപ്പെടുത്തിയ ചിത്രത്തോടൊപ്പമായിരുന്നു ഫേസ്ബുക്കില്‍ ബയറണിന്റെ നന്ദി പറച്ചില്‍. തിയാഗോയും റോബനും മുള്ളറും ചിത്രത്തിലുണ്ട്. "ഇന്ത്യന്‍ ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നു. 2019-ലും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു" -ബയറണ്‍ എഴുതി.  'നന്ദി' എന്നെഴുതിയത് ശരിയാണോ എന്നും ബയറണ്‍ കമന്റ് ബോക്‌സില്‍ ചോദിച്ചിട്ടുണ്ട്.
 
ബയറണിന്റെ നന്ദി പറച്ചില്‍ ഏറ്റെടുത്ത മലയാളികൾ പോസ്റ്റിനു താഴെ മലയാളത്തിലും ഇംഗ്ലീഷിലും കമന്റുകളുമായി എത്തിയിട്ടുണ്ട്. 

വിദേശത്തെ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് കേരളത്തിൽ ഏറെ ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഈ പിന്തുണ കണ്ട് ഇടയ്ക്ക് ക്ലബ്ബുകള്‍ അവർക്കു തിരിച്ച് സർപ്രൈസ് നൽകാറുമുണ്ട്.