മെസ്സി അത്ഭുതം വീണ്ടും

വമ്പന്മാര്‍ മുന്നേറിയപ്പോള്‍ ഡോര്‍ട്മുണ്ട്് വീണു. ഫിഫിയിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് സ്യൂറിക്കിലെ അതിന്റെ ആസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകായിരുന്ന ഫുട്‌ബോള്‍ ലോകം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവന്നു. മെസ്സിയുടെ മറ്റൊരു അത്ഭുത ഗോളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബാര്‍സലോണ കോപ്പ ഡെല്‍ റേയിലെ ഫൈനലില്‍ അത്‌ലറ്റിക്കോ ബില്‍ബാവോവിനെ ബാഴ്‌സലോണ 31ന് തോല്പ്പിച്ചു. ഒരു കൂട്ടം കളിക്കാരെ വെട്ടിച്ചുകൊണ്ട് മുന്നേറിയാണ് മെസ്സി ഗോള്‍ നേടിയത്. ജൂണ്‍ 6ന് യുറോപ്യന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ യൂവന്റസിനെ നേരിടുന്ന ബാഴ്‌സ ഒരു ട്രിപ്പിളിലേക്കുള്ള വഴിയിലാണ്.
ഫ്രാന്‍സില്‍ പിഎസ്ജി ഫ്രഞ്ച് കപ്പ് നേടിക്കൊണ്ട് ആധിപത്യം തുടര്‍ന്നു. ഫ്രഞ്ച് ലീഗും ലീഗ് കപ്പും നേരത്തെ നേടിയ പിഎസ്ജി ഫ്രഞ്ച് കപ്പില്‍ ഓസേറിനെ എഡിന്‍സണ്‍ കവാനിയുടെ ഒറ്റ ഗോളില്‍ പരാജയപ്പെടുത്തി.
അതേസമയം ജര്‍മന്‍ കപ്പില്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് അടിപതറി. കോച്ച് യേര്‍ഗന്‍ ക്ലോപ്പിനെ ജയത്തോടെ യാത്രയയക്കാന്‍ ഡോര്‍ണ്ടിന് ആയില്ല. വോള്‍സ്ബര്‍ഗ് 31ന് ഡോര്‍ട്ട്മുണ്ടിനെ തോല്പ്പിച്ചു.
ഇംഗ്ലണ്ടില്‍ എഫ് എ കപ്പില്‍ ആര്‍സനല്‍ ആസ്റ്റണ്‍ വില്ലയെ മടക്കമില്ലാത്ത നാലു ഗോളിന് തോല്പ്പിച്ച് ചാമ്പ്യന്മാരായി. സ്പര്‍സിനെതിരെ നേടിയ വിജയം ആര്‍സനല്‍ കളിക്കാരന്‍ ജാക്ക് വില്‍ഷെയര്‍ എതിരാളികളെ തെറിപ്പാട്ടില്‍ അഭിഷേകം ചെയ്ത് ആഘോഷിച്ചു. ആര്‍സനലിന്റെ സ്വന്തം ടിവിയില്‍ ലൈവ് ആയി ആഘോഷം കാണിച്ചുകൊണ്ടിരുന്നത് ഇതേ തുടര്‍ന്ന് നിര്‍ത്തി.