• 22 Sep 2023
  • 04: 04 AM
Latest News arrow

മെസ്സി അര്‍ജന്റീനയുടെ ടീമില്‍ തിരിച്ചെത്തുന്നു

ബ്യൂണസ് അയേഴ്‌സ് :കോപ്പ അമരിക്ക ഫൈനലിലെ തോല്‍വിയെ തുടര്‍ന്ന് രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ച അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസ്സി  മടങ്ങി വരുന്നു. അര്‍ജന്റീന പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷം പ്രസ്താവനയിലാണ് ദേശീയ ടീമില്‍ മെസ്സി തിരിച്ചെത്തുന്ന സൂചന നല്‍കിയത് .അര്‍ജന്റീനന്‍  ഫു്ടബോളില്‍ തനിക്കിനിയും കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും  ടീമിനോടും രാജ്യത്തോടുമുള്ള  സ്‌നേഹം കൊണ്ടാണ് തിരിച്ചുവരവിനെക്കുറിച്ച് ആലോചിച്ചതെന്നും മെസ്സി പറഞ്ഞു. സ്‌പെയിനില്‍ പോയാണ് ബൗസ മെസ്സിയെ കണ്ടത്.

ചിലിയോട് കോപ്പാ അമേരിക്ക ഫൈനലില്‍ തോറ്റതിനു പിന്നാലെയായിരുന്നു ലോകത്തെ ഞെട്ടിച്ച് മെസ്സി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആ മത്സരത്തില്‍ മെസ്സി പെനാല്‍റ്റി പാഴാക്കുകയും ചെയ്തിരുന്നു. തൊട്ടു മുമ്പുള്ള കോപ്പ അമേരിക്ക ഫൈനലിലും അര്‍ജന്റീന ചിലിയോട് തോറ്റിരുന്നു.

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കുമ്പോള്‍ മെസ്സിയും ടീമിലുണ്ടാകുമെന്നാണ് വാര്‍ത്തകള്‍ .