ഐസിസി ലോക ടീമിലും ക്യാപ്റ്റന്‍ മെക്കല്ലം തന്നെ

ലണ്ടന്‍: ഈ ലോകകപ്പിലെ പ്രകടനത്തിന്റെ വെളിച്ചത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തിരഞ്ഞെടുത്ത ടീമിലും ക്യാപ്റ്റന്‍ സ്ഥാനം ബ്രണ്ടന്‍ മെക്കല്ലത്തിന് നല്കി. ബിബിസിയിലെ ക്രിക്കറ്റ് വിദഗ്ദ്ധര്‍ തിരഞ്ഞെടുത്ത ടീമിലും ക്യാപ്റ്റന്‍ സ്ഥാനം മെക്കല്ലത്തിനായിരുന്നു. ആ ടീമില്‍ നിന്നും ഈ ടീമില്‍ ഒരു വ്യത്യാസമേയുള്ളൂ. ബിബിസി ടീമില്‍ 12 ാമന്‍ ഇന്ത്യയുടെ മുഹമ്മദ് ഷമി ആയിരുന്നെങ്കില്‍ ഐസിസി ടീമില്‍ അത് സിംബാബ്വെയുടെ ബ്രണ്ടനര് ടെയ്ലറാണ്. 11 പേരില്‍ ഇന്ത്യക്കാര്‍ ആരുമില്ല.
ഐസിസിയുടെ ഒരു വിദഗ്ദ്ധപാനലാണ് ടീമിനെ തിരഞ്ഞെടുത്തത്. കണക്കുകള്‍ നോക്കിയിരുന്നുവെങ്കിലും അതു മാത്രമായിരുന്നില്ല മാനദണ്ഡം. ഇന്ത്യയുടെ മുഹമ്മദ് ഷമി, ഉമേശ് യാദവ്, ആര് അശ്വിന് എന്നിവരെ പരിഗണിച്ചിരുന്നതായി ഐസിസി ക്രിക്കറ്റ് ജനറല്‍ മാനേജര്‍ ജെഫ് അ്ല്ലാര്ഡൈസ് പറഞ്ഞു. മഹമ്മദുള്ള (ബംഗ്ലാദേശ്),ഷൈമാന്‍ അന്‍വര്‍ (യുഎഇ)വഹാബ് റിയാസ് (പാകിസ്താന്) ഇംറാന്‍ താഹിര്‍(ദക്ഷിണാഫ്രിക്ക) തുടങ്ങിയവരെയും പരിഗണിച്ചിരുന്നു.
ടീം: ബ്രണ്ടന്‍ മെക്കല്ലം (ക്യാപ്റ്റന്‍ ന്യൂസീലന്‍ഡ്), മാര്‍ട്ടില്‍ ഗപ്ടില്‍ (ന്യൂസീലന്‍ഡ്), കുമാര്‍ സംഗക്കാര (ശ്രീലങ്ക), സ്റ്റീവന്‍ സ്മിത്ത് (ഓസ്ട്രേലിയ), എ ബി ഡിവിലിയേഴ്സ് (ദക്ഷിണാഫ്രിക്ക), ഗ്ലെന്‍ മാക്സ് വെല്‍( ഓസ്ട്രേലിയ), കോറി ആന്ഡേഴ്സണ് ( ന്യൂസീലന്‍ഡ്), ഡാനിയല്‍ വെറ്റോറി ( ന്യൂസീലന്‍ഡ്), മിച്ചല്‍ സ്റ്റാര്‍ക് ( ഓസ്ട്രേലിയ), ട്രെന്റ് ബോള്‍ട്ട് ( ന്യൂസീലന്‍ഡ്), മോര്‍ണി മോര്‍ക്കല്‍ (ദക്ഷിണാഫ്രിക്ക), ബ്രണ്ടന്‍ ടെയ്ലര് (സിംബാബ്വെ 12 ാമന്‍).