അജയ്യനായി മെയ്വെതര് പടിയിറങ്ങി

ലാസ്വേഗാസ്: അജയ്യനായി ഇടിക്കൂട്ടിലെ താരം അമേരിക്കയുടെ ഫ്ളോയ്ഡ് മെയ് വെതര്‍ ഇടിക്കൂടിനോട് വിടപറഞ്ഞു. വിടവാങ്ങല്‍ മത്സരത്തില്‍ ആന്ദ്രെ ബെര്‍ട്ടോയെ തോല്‍പ്പിച്ച് ലോക വെല്‍റ്റര്‍ വെയ്റ്റ് ബോക്സിംഗ് ചാമ്പ്യനായാണ് മെയ്വെതര് ഇടിക്കൂട് വിട്ടത്. ഇതോടെ 49 വര്‍ഷത്തെ തുടര്‍ച്ചയായ വിജയമാണ് മെയ്വെയതര് കരസ്ഥമാക്കിയത്.
അഞ്ചു വ്യത്യസ്ത വിഭാഗങ്ങളില്‍ ചാമ്പ്യനായിട്ടുള്ള മെയ്വതര്‍ നാളിതുവരെ കളിച്ച 49 പ്രഫഷണല്‍ കളികളില്‍ ഒരിക്കല്‍ പോലും തോല്‍വി അറിയാതെയാണ് ഇടിക്കൂടിനോട് വിടപറയുന്നത്. ബോക്സിങ്ങിലെ മൂന്നു പ്രധാന അസോസിയേഷനുകളുടെയും ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയാണ് ഇടിനിര്ത്തുന്നത്. വിരമിക്കാനുള്ള തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും മെയ്വെതര് മത്സരശേഷം വ്യക്തമാക്കി.
മൂന്ന് വിധി കര്‍ത്താക്കളുടേയും തീരുമാനം മെയ് വെതറിന് അനുകൂലമായിരുന്നു. 117-111, 118-110, 120-108 എന്നിങ്ങനെയാണ ്സ്കോര്‍ നില. ഇതോടെ മെയ്വെതര് ഇതിഹാസ താരം മാര്‍സിയാനോയുടെ റെക്കോര്‍ഡിനൊപ്പമെത്തി.
തന്റെ കരിയറിലെ അവസാനത്തെ മത്സരമായിരിക്കും ഇതെന്ന് മെയ്വെതര് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ