• 20 Jul 2017
  • 11: 59 PM
Latest News arrow

ചരിത്രനേട്ടത്തിന് പങ്കായം പിടിക്കാന്‍ മലയാളികളും

ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ചരിത്രനേട്ടം കുറിച്ചപ്പോള്‍ റെക്കോര്‍ഡ് പ്രകടനമാണ് മലയാളി താരങ്ങള്‍ നടത്തിയത്. ഇന്ത്യയ്ക്കായി ട്രാക്കിലിറങ്ങിയ 18 മലയാളികളില്‍ 13 പേരും മെഡല്‍ നേടി. ഒരു ഏഷ്യന്‍ അത്‌ലറ്ററ്റിക് മീറ്റില്‍ ഇത്രയധികം മലയാളികള്‍ മെഡല്‍ നേടുന്നത് ഇത് ആദ്യം.

പുരുഷ 400 മീറ്ററില്‍ വൈ. മുഹമ്മദ് അനസ്, വനിതാ 1500 മീറ്ററില്‍ പിയു ചിത്ര എന്നിവര്‍ സ്വര്‍ണം നേടി. വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍ അനുവും ലോങ്ജംപില്‍ വി നീനയും പുരുഷ 10,000 മീറ്ററില്‍ ടി ഗോപിയും വെള്ളി കരസ്ഥമാക്കി. ലോങ്ജംപില്‍ നയന ജെയിംസും ട്രിപ്പിളില്‍ എന്‍വി ഷീനയും വനിതാ 400 മീറ്ററില്‍ ജിസ്‌ന മാത്യുവും പുരുഷ 800ല്‍ ജിന്‍സണ്‍ ജോണ്‍സണും പുരുഷ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എംപി ജാബിറും വെങ്കലം നേടി. വനിതാ 4-100 മീറ്റര്‍ റിലേയില്‍ വെങ്കലം നടേിയ ഇന്ത്യന്‍ ടീമില്‍ മെര്‍ലിന്‍ കെ ജോസഫും പുരുഷ 4x100 മീറ്ററില്‍ സ്വര്‍ണം നേടിയ ടീമിനൊപ്പം കുഞ്ഞുമുഹമ്മദുമുണ്ടായിരുന്നു. സ്വര്‍ണം നേടിയ 4x400 മീറ്റര്‍ പുരുഷ, വനിത ടീമുകളില്‍ അനസും ജിസ്‌ന മാത്യുവും മലയാളി സാന്നിധ്യമായി.