ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റ്; കേരളത്തിന് ആദ്യ സ്വര്‍ണ്ണം

റാഞ്ചി: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണ്ണം. പതിനാറു വയസ്സിന് താഴെയുള്ളവരുടെ ഹൈജംപിലാണ് കേരളം സ്വര്ണ്ണത്തോടെ അങ്കം കുറിച്ചത്. മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ ലിസ്ബത്ത് കരോളിന് ജോസഫാണ് കേരളത്തിന് വേണ്ടി സ്വര്‍ണ്ണമണിഞ്ഞത്. കേരളത്തിന്റെ തന്നെ ഗായത്രി ശിവകുമാറിനാണ് ഈയിനത്തില്‍ വെള്ളി ലഭിച്ചത്.
കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ലിസ്ബത്ത്. എറണാകുളം ഗിരിദീപം ഭവന്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഗായത്രി.
റാഞ്ചിയിലെ ബിര്‍സമുണ്ട സ്റ്റേഡിയത്തില്‍ ആരംഭിച്ച 31ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ 98 അംഗ ടീമുമായാണ് കേരളം മെഡല്വേട്ടക്കിറങ്ങുന്നത്. 25 സംസ്ഥാനങ്ങളില്‍ നിന്നായി 2000ലധികം കായികതാരങ്ങളാണ് മേളയില്‍ പങ്കെടുത്താനെത്തിയിട്ടുള്ളത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ