പഞ്ചാബ് പുതിയ ഹോം ഗ്രൗണ്ടില്‍ ഇന്നിറങ്ങുന്നു

പൂണെ: ഐപിഎല്ലിന്റെ ആദ്യ സീസണില്‍ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സിന് പിന്നീട് ആ ഉയരത്തില്‍ എത്താനായിട്ടില്ലെങ്കിലും ഇത്തവണ ശക്തരായ ഒരു സംഘത്തെയാണ് അവര്‍ അവതരിപ്പിക്കുന്നത്. ഓസ്ട്രേലിയക്കാരായ ഷെയ്ന് വാട്സണ്, സ്റ്റീവ് സ്മിത്ത്, ജെയിംസ് ഫോക്നര്‍ എന്നിവരോടൊപ്പം അചിങ്ക്യ രഹാനെയും അവര്‍ക്കു വേണ്ടി അണിനിരക്കുന്നു. വാട്സനാണ് ക്യാപ്റ്റന്‍. ഇന്ന് അവരെ നേരിടുന്ന കിംഗ്സ് ഇലവന് പഞ്ചാബ് വെടിപൊട്ടും പോലെ ബാറ്റു ചെയ്യാന്‍ കെല്പുള്ള ഒരു നിര ബാറ്റ്സ്മാന്മാരെ അവതരിപ്പിക്കുന്നു. വീരേന്ദ്ര സേവാഗ്, ഗ്ലെന്‍ മാക്സ്വെല്, ഡേവിഡ് മില്ലര്‍ എന്നിവരാണ് അവരെ ബാറ്റിംഗ് നിയന്ത്രിക്കുക. ഇവര്‍ക്ക് കളി എപ്പോഴും തിരിച്ചുവിടാനാവും. ഇവരൊടൊപ്പം മുരളി വിജയും ഉണ്ടാവും. മനന്‍ വോറയും വൃദ്ധിമാന്‍ സാഹയും ചേരുമ്പോള്‍ അവര്‍ ശക്തരാവും.
മിച്ചല്‍ ജോണ്‍സനാണ് ബൗളിങ് നയിക്കുക. ശാര്‍ദ്ദൂല്‍ ഠാക്കൂര്‍, പര്‍വീന്ദര്‍ അവാന, സന്ദീപ് ശര്‍മ എന്നിവരില്‍ നിന്നാകും മറ്റ് മീഡിയം പേസര്‍മാരെ തിരഞ്ഞെടുക്കുക. അക്ഷര്‍ പട്ടേലിനായിരിക്കും സ്പിന്നിന്റെ ചുമതല.
രാജസ്ഥാന് കളിക്കാനിറങ്ങുമ്പോള്‍ സഞ്ജു സാംസന്റെ കളി കേരളീയര്‍ ഉറ്റു നോക്കും. സ്റ്റീവ് സ്മിത്ത് മിഡില്‍ ഓര്‍ഡറില്‍ കളിച്ചാല്‍ വാട്സന് എവിടെ ബാറ്റുചെയ്യും എന്ന പ്രശ്നമുണ്ട്. ലോകകപ്പില്‍ തിളങ്ങിയ കിവി പേസ് ബൗളര്‍ ടിം സൗത്തിയാണ് ബൗളിങ് നയിക്കുക. വാട്സനും ഫോക്നര്‍ക്കും പുറമെ സ്റ്റ്യൂവര്‍ട്ട് ബിന്നിയും ഉള്ള സ്ഥിതിക്ക് ഓള് റൗണ്ടര്‍മാര്‍ക്ക് ടീമില്‍ ക്ഷാമമില്ല.
കിംഗ്സ് ഇലവന് പഞ്ചാബ് ടീമാണെങ്കിലും പൂണെയില്‍ വെച്ചാണ് കളിക്കുക. പരസ്പരം 13 കളി കളിച്ചതില്‍ ആര്‍ആറിന് അനുകൂലമാണ് സ്കോര്‍നില. എട്ടുകളി ആര്‍ആര്‍ ജയിച്ചു, പഞ്ചാബ് അഞ്ചെണ്ണവും. സാധ്യതാ ടീം ഇതാണ്.
രാജസ്ഥാന്: അചിങ്ക്യ രഹാനെ, കരുണ്‍ നായര്‍, ഷെയ്ന് വാട്സണ്, സ്റ്റീവ് സ്മിത്ത്, സഞ്ജു സാസണ്, ജെയിംസ് ഫോകനര്, സ്റ്റിയൂവര്‍ട്ട് ബിന്നി, അഭിഷേക് നയ്യാല്‍ അല്ലെങ്കില്‍ രജത് ഭാട്യ, ധവള്‍ കുല്‍ക്കര്‍ണി, ടിം സൗത്തി, പ്രവീണ്‍ താംബെ.
പഞ്ചാബ്: വീരേന്ദ്ര സെവാഗ്, മുരളി വിജയ്, മനന്‍ വോറ, ഗ്ലെന്‍ മാക്സ്വെല്, ജോര്‍ജ് ബെയ്ലി, ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, മിച്ചല്‍ ജോണ്സണ്, അക്ഷര്‍ പട്ടേല്‍, ശാര്‍ദ്ദൂല്‍ ഠാക്കൂര്‍, സന്ദീപ് ശര്‍മ അല്ലെങ്കില്‍ പര്‍വീന്ദര്‍ അവാന.