ഐവറി കോസ്റ്റിന് ആഫ്രിക്കന്‍ നാഷന്‍സ് കപ്പ്

ബാറ്റ (ഇക്വിറ്റോറിയല്‍ ഗിനി): ഗാനയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്പിച്ച് ഐവറി കോസ്റ്റ് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ജേതാക്കളായി. 9-8 ആണ് ഷൂട്ടൗട്ടിലെ സ്കോര്‍. മുഴുവന്‍ സമയം തീര്‍ന്നപ്പോള്‍ ആരും ഗോളടിച്ചിരുന്നില്ല. 1992 ചാമ്പ്യന്‍ഷിപ്പ് നേടിയ ഐവറി കോസ്റ്റിന്റെ നീണ്ട കാലത്തെ കാത്തിരിപ്പാണ് സഫലമായത്. രണ്ട് കിക്കുകള്‍ തടുക്കുകയും നിര്‍ണായക കിക്ക് എടുത്ത് ഗോളാക്കി മാറ്റുകയും ചെയ്ത ഗോളി ബൗബകാര്‍ ബാരിയാണ് ഫൈനലിന്റെ വിധി നിര്‍ണയിച്ചത്. 92ലും ഐവറി കോസ്റ്റ് പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ജയിച്ചത്. അന്ന് സ്കോര്‍ 11-10 ആയിരുന്നു.
120 മിനുട്ട് നേരത്തെ കളിയില്‍ ഗാനക്കായിരുന്നു മുന്‍തൂക്കം. അവരുടെ രണ്ടടികള്‍ ബാറില്‍ തട്ടി മടങ്ങി.
RECOMMENDED FOR YOU
Editors Choice